ഊരിപ്പിടിച്ച വാളുകൾക്കിടയിൽ കൂടി നടന്ന മുഖ്യമന്ത്രി പിണറായി വിജയന് കറുത്ത മാസ്‌ക്കുകളോട് ഭയം ; കറുത്ത മാസ്ക് ധരിച്ചെത്തിയ വരെ പോലീസ് തടഞ്ഞു

ഊരിപ്പിടിച്ച വാളുകൾക്കിടയിൽ  കൂടി നടന്ന മുഖ്യമന്ത്രി പിണറായി വിജയന് കറുത്ത മാസ്‌ക്കുകളോട് ഭയം ; കറുത്ത മാസ്ക് ധരിച്ചെത്തിയ വരെ പോലീസ് തടഞ്ഞു

കല്‍പറ്റ: ബ്രണ്ണന്‍ കോളേജിലെ ഊരിപ്പിടിച്ച വാളുകള്‍ക്കിടയില്‍ കൂടി നടന്ന മുഖ്യമന്ത്രി പിണറായി വിജയന് കറുത്ത മാസ്കുകളോട് ഭയമോ? മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത മാസ്ക് ധരിക്കാന്‍ പോലീസ് അനുവാദം നല്‍കിയില്ല. ഇന്നലെ വയനാട് പാക്കേജ് പ്രഖ്യാപിച്ച ചടങ്ങിലാണ് കറുത്ത മാസ്‌ക് ധരിച്ചെത്തിയവരെ പോലീസ് തടഞ്ഞത്.

 

പിഎസ്.സി സമരത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ യുവജനസംഘടനകള്‍ പ്രതിഷേധം പ്രകടിപ്പിച്ചേക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നാണ് സൂചന. വന്‍ പോലീസ് വലയത്തിലായിരുന്നു ചടങ്ങ് നടന്നത്.

 

ധനകാര്യ മന്ത്രി തോമസ് ഐസക്, വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ എന്നിവരും മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു.